Ganapathy
Ganapathy, also known as Ganesha or Ganesh, is a p
108 പരശുരാമ ശിവാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും "തെക്കൻകാശി എന്നറിയപ്പെടുന്നതുമായ തിരുമംഗലം ശ്രീ മഹാദേവ ക്ഷേത്രം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ സ്ഥിതി ചെയ്യുന്നു. കടലാക്രമണത്തെ അതിജീവിക്കാനായി മഹാദേവൻ കടലിനെ തിരിച്ചു നിർത്തി എന്ന ഐതിഹ്യത്തിൽ മഹാദേവൻ നിലകൊള്ളുന്നു. മഹാദേവന്റെ ഒപ്പം പാർവ്വതിദേവിയും, ഗണപതിയും, സുബ്രഹ്മണ്യനും സത്കുടുംബത്തോടുകൂടി നിലകൊള്ളുന്നു. സ്വയംഭൂവായ മഹാദേവന്റെ ശക്തി തണുപ്പിക്കാനായി ലക്ഷ്മീ സമേതനായ മഹാവിഷ്ണുവിനെ ഇടതുവശത്തായി മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാദേവന്റെ തിരുമധുരം സേവിച്ചാൽ ജീവിതം മധുരിക്കും എന്നാണ് പഴമക്കാർ പറയുന്നത്. ഇരട്ട ശ്രീകോവിൽ ആയതിനാൽ പൂർണ്ണ പ്രതിക്ഷിണമാണ് നടത്താറുള്ളത്. സർവ്വവിധ വ്യാധികളും ബാധകളും ഉള്ളവർ മഹാദേവനെ വന്നു വണങ്ങിയാൽ നിമിഷങ്ങൾക്കകം മാറുമെന്നാണ് വിശ്വാസം.